കൊച്ചി: മെഡിക്കല്‍ പരിശീലനം ആഗ്രഹിക്കുന്നവരുടെ മാനസിക ആരോഗ്യനില അഡ്മിഷന്‍ നല്‍കുന്നതിന് മുമ്പ് ഉറപ്പുവരുത്തണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു .മനുഷ്യജീവനെ ആദരവോടെയുംസ്നേഹത്തോടെയും സംരക്ഷിക്കുവാന്‍ നഴ്സിംഗ് പരിശീലനം നേടുമ്പോള്‍ അവര്‍ അതിന് യോഗ്യതയില്ലാത്തവരാണെന്ന് തെളിയിച്ച കേരളത്തിന്‍െറ പൊതുസമൂഹത്തെ വേദനിപ്പിക്കുന്ന സംഭവമാണ് കോട്ടയത്തു നടന്ന റാഗിംഗ്. കുറ്റകൃത്യം ചെയ്ത ക്രൂരമായ മനസ്സുള്ള ഇവരെ പഠനത്തില്‍നിന്നും മാറ്റിനിര്‍ത്തി ശക്തമമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
ഇനി ആരും എവിടെയും ഇത്തരം ക്രൂരത ആവര്‍ത്തിക്കരുത് . സ്ഥാപനത്തിന്‍െറ അധികാരികള്‍ മനുഷ്യജീവന്‍െറ മഹത്വം പഠനകേന്ദ്രത്തിലും ഹോസ്ററല്‍ മുറികളിലും സര്‍ക്കാര്‍ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments: